Posts

ത്രയംബകന്‍

Image
ലോകത്തിന്റെ അധികം ഭാഗത്തും ദൈവീകം എന്നാല്‍ നല്ലത് എന്നാണ്  കരുതി പോരുന്നത്. എന്നാല്‍ ശിവ പുരാണം വായിച്ചു നോക്കിയാല്‍ ശിവന്‍ നല്ല ആളാണോ ചീത്ത ആളാണോ എന്ന് നിശ്ചയിക്കുവാന്‍ കഴിയുകയില്ല. അദ്ദേഹം സുന്ദരമൂര്‍ത്തിയാണ്  ഏറ്റവും സൗന്ദര്യമുള്ളവന്‍. അതേസമയം ശിവനേക്കാള്‍ ഭീകരമാകാന്‍ ആര്‍ക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ശിവന്‍ അമേധ്യം ദേഹത്ത് പുരട്ടി നടക്കുന്നതായ വിവരണങ്ങളുണ്ട്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളില്‍ കൂടിയും അദ്ദേഹം കടന്നു പോയി.  ജീവിതത്തില്‍  ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടെയും ഒരു മിശ്രണം ഒരാളില്‍  നല്‍കിയിരിക്കുകയാണ്. എന്തെന്നാല്‍ ഈ ഒരാളെ നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ ജീവിതം തന്നെ തരണം ചെയ്തു എന്നാണര്‍ത്ഥം.  നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുര്‍ഘടം നാം  ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാന്‍ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങള്‍ക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നം ഉണ്ടാകുകയില്ല; എന്തെന്നാല്‍  ഇദ്ദേഹം എല്ലാഗുണങ്ങളുടെയു
Image
    യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ     സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു. 
Image
ആരാണു ശിവൻ..? സൃഷ്ടിയാണു ശിവൻ, സ്തിതിയാണു ശിവൻ, സംഹാരമാണു ശിവൻ, പ്രപഞ്ചമാണു, പ്രകൃതിയാണു ശിവൻ, കാറ്റും, മഴയും, അഗ്നിയും, ജലവും, പർവ്വതവും, മഞ്ഞും, തണുപ്പും, ചൂടും, മനുഷ്യനും, മൃഗവും ഞാനും, നീയും എല്ലാം ശിവൻ തന്നെ. ശിവമയം ജഗദ്‌ സർവ്വം. : ദേവതാ സങ്കൽപ്പങ്ങളിൽ വച്ച്‌ ഏറ്റവും അമൂർത്തമായതാണ് ശിവ സങ്കൽപ്പം. അത്‌ പരിപൂർണ്ണതയുടെ വൈകാരികഭാവമാണു. മഹാദേവന്റെ ശിരസിൽ നിന്ന് ഗംഗ പ്രവഹിക്കുന്നുവെന്ന സങ്കൽപ്പത്തോളം വന്യമായ സങ്കൽപ്പം മറ്റൊന്നുണ്ടോ..? ശക്തിയുടേയും, ഊർജ്ജത്തിന്റേയും പരമ കോടിയൊലുള്ള സങ്കൽപ്പമാണു ശിവൻ. ചന്ദ്രനെ ശിരസിൽ ധരിച്ചവൻ, ഗംഗയെ ശിരസിൽ വഹിച്ചവൻ, സർപ്പ കുണ്ഡലങ്ങളും, സർപ്പ മാലകളും അണിഞ്ഞവൻ, വ്യാഘ്ര ചർമ്മത്തെ വസ്ത്രമാക്കിയവൻ, ചുടല ഭസ്മം പൂശിയവൻ, പ്രകൃതിയുടെ വൈവിദ്ധ്യമാർന്ന മഹാ സങ്കൽപ്പം ഒരു ദേവനിൽ സമ്മേളിക്കുകയാണവിടെ. ഒരു മഹാപ്രകൃതി സങ്കൽപ്പം. വ്യവസ്ഥാപിതമായ ദേവതാ സങ്കൽപ്പങ്ങളിൽ നിന്നു കൊണ്ട്‌ അപ്പോൾ ശിവസങ്കൽപ്പത്തെ രൂപകൽപ്പന ചെയ്യാൻ  നമുക്ക്‌ സാധിക്കില്ല. അത്രമേൽ ഉത്കൃഷ്ഠമായ സങ്കൽപ്പമാണു ശൈവ സങ്കൽപ്പം. ശക്തിയുടേയും ഊർജ്ജത്തിന്റേയും മഹാ സങ്കൽപ്പം കൂടിയാണു ശിവൻ. ഊർജ്ജത്തിന്റെ മഹ