ത്രയംബകന്‍
ലോകത്തിന്റെ അധികം ഭാഗത്തും ദൈവീകം എന്നാല്‍ നല്ലത് എന്നാണ് കരുതി പോരുന്നത്. എന്നാല്‍ ശിവ പുരാണം വായിച്ചു നോക്കിയാല്‍ ശിവന്‍ നല്ല ആളാണോ ചീത്ത ആളാണോ എന്ന് നിശ്ചയിക്കുവാന്‍ കഴിയുകയില്ല. അദ്ദേഹം സുന്ദരമൂര്‍ത്തിയാണ് ഏറ്റവും സൗന്ദര്യമുള്ളവന്‍. അതേസമയം ശിവനേക്കാള്‍ ഭീകരമാകാന്‍ ആര്‍ക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ശിവന്‍ അമേധ്യം ദേഹത്ത് പുരട്ടി നടക്കുന്നതായ വിവരണങ്ങളുണ്ട്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളില്‍ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തില്‍ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടെയും ഒരു മിശ്രണം ഒരാളില്‍ നല്‍കിയിരിക്കുകയാണ്. എന്തെന്നാല്‍ ഈ ഒരാളെ നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ ജീവിതം തന്നെ തരണം ചെയ്തു എന്നാണര്‍ത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുര്‍ഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാന്‍ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങള്‍ക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നം ഉണ്ടാകുകയില്ല; എന്തെന്നാല്‍ ഇദ്ദേഹം എല്ലാഗുണങ്ങളുടെയു